ചൊവ്വയിൽ ഹെലിക്കോപ്റ്റർ പറത്തി ചരിത്രം കുറിച്ച് നാസ

വാഷിംഗ്ടൺ: ഭൂമിയേക്കാൾ വളരെ നേർത്ത അന്തരീക്ഷം മാത്രമുള്ള ചൊവ്വയിൽ ഒരു ഹെലിക്കോപ്റ്റർ പറത്തുകയെന്നത് ഒരു കാലത്ത് ബഹിരാകാശ ശാസ്ത്രജ്ഞർക്ക് ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. എന്നാൽ ആ ചരിത്രപരമായ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
മാഴ്‌സ് 2020 ദൗത്യത്തിന്റെ ഭാഗമായ കുഞ്ഞൻ ഹെലികോപ്റ്റർ ഇൻജെന്യുറ്റി ചൊവ്വയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി.

ഒരു അന്യഗ്രഹത്തിൽ ഇതാദ്യമായാണ് ഒരു റോട്ടർക്രാഫ്റ്റ് പര്യവേഷണ വാഹനം പറത്തുന്നത്. 1.8 കിലോ ഗ്രാം മാത്രം ഭാരമുള്ള ഇൻജെന്യുറ്റി അതിൻ്റെ മുകളിൽ ഘടിപ്പിച്ച രണ്ട് റോട്ടറുകൾ മിനിട്ടിൽ 2500 തവണ കറക്കിയാണ് ചൊവ്വയുടെ അന്തരീക്ഷത്തിൽ 30 സെക്കൻഡ് നേരം പറന്നത്. ഉപരിതലത്തിൽ നിന്നും 3 മീറ്റർ ഉയരത്തിൽ പറക്കാനായിരുന്നു നാസയുടെ ആദ്യ ശ്രമത്തിലെ ലക്ഷ്യം. നിലവിൽ 5 പറക്കൽ പരീക്ഷണം കൂടി പദ്ധതിയിട്ടിട്ടുണ്ട്.

അന്തരീക്ഷം നേർത്തതാണ് എന്നതിനു പുറമെ ചൊവ്വയിൽ ഗുരുത്വാകർഷണം ഭൂമിയേക്കാൾ കുറവാണ് ഒപ്പം അന്തരീക്ഷത്തിൽ പൊടിപടലങ്ങളുടെ അംശവും കൂടുതലാണ്. ഈ വെല്ലുവിളിയെ എല്ലാം അതിജീവിച്ചാണ് ഇൻജെന്യുറ്റിയുടെ വിജയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →