പാലക്കാട് : വീടിന് തീപിടിച്ച് ഊമയായ യുവതി പൊളളലേറ്റ് മരിച്ചു. മതുലമട കുറ്റിപ്പാടത്ത് 2021 ഏപ്രില്‍ 19 ന് രാവിലെ പത്തരയോടെയാണ് സംഭവം. കുറ്റിപ്പാടം മണലി കൃഷ്ണന്റെയും രുക്മിണിയുടെയും മകള്‍ സുമ(25) ആണ് മരിച്ചത്. വീടിനകത്തെ കിടപ്പുമുറിയിലാണ് മൃതദേഹം കിടന്നത് . യുവതിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.
ഓടിട്ട വീടിന്റെ മേല്‍ക്കൂരയില്‍ തീ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. സുമയുടെ അമ്മ ഒരു വിവാഹ ചടങ്ങിനും പിതാവ് കളത്തില്‍ പണിക്കും പോയ സമയത്താണ് സംഭവം. സുമയുടെ ഇരട്ട സഹോദരി സുധ വിവാഹിതയാണ്.

