ഞങ്ങള്‍ വേസ്‌റ്റുകള്‍:  മുനിസിപ്പല്‍ ചെയര്‍ പേഴസണ്‍ സിന്ദാബാദ് “

കട്ടപ്പന: കട്ടപ്പന നഗരസഭ ചെയര്‍ പേഴ്സന്‍ ബീനാ ജോബിയുടെ വാര്‍ഡിലെ പ്രധാന റോഡില്‍ നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡിലെ മുദ്രാവാക്യം ഇങ്ങനെ  “ഞങ്ങള്‍ വേസ്‌റ്റുകള്‍, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സന്‍ സിന്ദാബാദ്…. .കട്ടപ്പന മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും വേസ്റ്റായ ഞങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ല. എന്നാല്‍ നിങ്ങളുടെ ചെയര്‍ പേഴ്‌സണ്‍ സ്വന്തം വാര്‍ഡിലെ പ്രധാന റോഡില്‍ ജനവാസ കേന്ദ്രത്തിന്‌ നടുവില്‍ തന്നെ ഞങ്ങള്‍ക്കായി വാസസ്ഥലം ഒരുക്കി തന്നു. ഞങ്ങളെ ഹൃദയത്തോട്‌ ചേര്‍ത്തുവച്ച അവര്‍ക്ക്‌ -ഞങ്ങള്‍ വേസ്‌റ്റുകള്‍- അഭിവാദ്യം അര്‍പ്പിക്കുന്നു ”  
ഇവിടെ  വീടുകളില്‍ നിന്നുളള മാലിന്യങ്ങള്‍ കെട്ടുകളാക്കി വഴിനീളെ തളളിയിരിക്കുകയാണ്‌ . ഇതിന്‌ പിന്നിലൊരു ചരിത്രമുണ്ട്‌:കട്ടപ്പന നഗരസഭ മാലിന്യ രഹിത നഗരസഭയായി പ്രഖ്യാപിച്ചിട്ട്‌ അധിനാളായില്ല. മാലിന്യ രഹിത നഗരം എന്ന നിലയില്‍ നിരവധി അവാര്‍ഡുകളും വാങ്ങികൂട്ടിയ നഗരസഭയാണിത് .ഐഎസ്‌ഒ സര്‍ട്ടിഫിക്കറ്റും സമ്പാദിച്ചിട്ടുണ്ട്‌. പക്ഷെ നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യങ്ങള്‍ മാത്രം മാറിയിട്ടില്ല. ടൗണും പരിസരവും ചീഞ്ഞു നാറുകയാണ്‌. അധികൃതര്‍ ഇതൊന്നും കണ്ടമട്ടില്ല.

നഗരം മാലിന്യ രഹീതമാക്കി അവാര്‍ഡ്‌ വാങ്ങാന്‍ ആദ്യമായി ചെയ്‌തത്‌ ടൗണില്‍ സ്ഥാപിച്ചിരുന്ന വേസ്റ്റ് ബിന്നുകള്‍ എടുത്തുമാറ്റുക എന്നതാണ്‌. ഒരുദിവസം നേരം വെളുത്തപ്പോള്‍ ടൗണിലെ വേസ്‌റ്റ്‌ ബിന്നുകള്‍ ഒന്നും കാണാനില്ല. വേസറ്റുകള്‍ ഉറവിടത്തില്‍തന്നെ നശിപ്പിക്കണമെന്നൊരു പ്രഖ്യാപനവും ഉണ്ടായി. ഇതല്ലാതെ മാലിന്യ ശേഖരണത്തിന്‌ നഗരസഭ മറ്റു യാതൊരു നടപടിയും സ്വീകരിച്ചതായി അറിവില്ല. എന്തായാലും അടുത്ത ദിവസം മുതല്‍ കടകളിലേയും വീടുകളിലേയും വേസ്റ്റുകള്‍ വഴിനീളെ നിക്ഷേപിക്കാന്‍ തുടങ്ങി. അങ്ങനെ  തെരുവുകള്‍ ചീഞ്ഞുനാറിയ  അവസ്ഥയിലായി .നഗര സഭയുടെ തൊട്ടുമുമ്പിലൂടെ ഒഴുന്ന തോട്‌ ഒരു അഴുക്കുചാലായി മാറി.
.കടകളിലെ  മാലിന്യങ്ങള്‍  തോട്ടിലേക്ക് തളളാന്‍ തുടങ്ങി. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ക്ക്‌ അനക്കമില്ല. നഗരസഭയുടെ ഉള്‍വാര്‍ഡുകളുടെ സ്ഥിതി ഇതിലും കഷ്ടമാണ്‌ . റോഡുകളും ആള്‍ പാര്‍പ്പില്ലാത്ത പൊതു സ്ഥലങ്ങളും മാലിന്യം നിറഞ്ഞു.അവസ്ഥ വഷളായതോടെ വീടുകളിലെ മാലിന്യം നീക്കം ചെയ്യാനായി ഹരിത കര്‍മ്മ സേന രൂപീകരിച്ചു. മാലിന്യം നീക്കം ചെയ്യാന്‍ ഒരോ വീട്ടില്‍ നിന്നും മാസം 20 രൂപ വീതം നല്‍കണമെന്ന്‌ കല്‍പ്പനയും വന്നു. 
കല്‍പ്പന വന്നതോടെ തീര്‍ന്നു  തീര്‍ന്നു മാലിന്യ മുക്തമാക്കല്‍. ആരും മാലിന്യം നീക്കിയില്ല. കുറെക്കാലം കഴിഞഞ്ഞപ്പോള്‍ 2020 മെയ്‌ മാസത്തില്‍ വീണ്ടൂം നഗരസഭയുടെ കല്‍പ്പന വന്നു .ഓരോ വീട്ടുകാരും 30 രൂപവീതം മാസം അടയ്‌ക്കണം. എല്ലാ മാസവുും നിശ്ചിത ദിവസം മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഹരിതകര്‍മ്മ സേനയെത്തും . ആദ്യമാസം 30 രൂപ അഡ്വാന്‍സും ചേര്‍ത്ത്‌ 60 രൂപ നഗരസഭയിലെ വീടുകളില്‍ നിന്ന്‌ ഹരിതകര്‍മ്മ സേന ശേഖരിച്ചു. തുടര്‍ന്ന്‌ ആമാസത്തില്‍ ഒരു ദിവസം വേസറ്റ്‌ കളക്ടുചെയ്‌തു. അത്‌ ആദ്യത്തേതും അവസാനത്തേതുമാ യിരുന്നു. പിന്നീട്‌ ഒരുവര്‍ഷക്കാലമായി ഇന്നുവരെ ഹരിത കര്‍മ്മ സേനയെ കണ്ടിട്ടില്ല. നാട്ടുകാര്‍ക്ക്‌ പണം നഷ്ടപ്പെട്ടതുമാത്രം മിച്ചം. ഖരമാലിന്യങ്ങളും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളും എന്തുചെയ്യണമെന്നറിയാതെ വലയുന്ന ജനം മാലിന്യം കെട്ടുകളാക്കി വഴിയില്‍ തളളാന്‍ തുടങ്ങി. പാവം ജനം എന്തുചെയ്യാന്‍ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →