ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി.

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ പൂര്‍ണമായും റദ്ദാക്കി. നേരത്തെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ബോര്‍ഡ് അറിയിച്ചിരുന്നു. ഇത് പൂര്‍ണമായും ഒഴിവാക്കി. പകരം പ്രത്യേക മൂല്യനിര്‍ണയം വഴി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നല്‍കും. അതേസമയം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം ജൂണിലുണ്ടാകും. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സിബിഎസ് ഇ പരീക്ഷകളും മാറ്റി വച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →