ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കെ.എ.എസ്.പി/ജെ.എസ്.എസ്.കെ/ ആര്‍.ബി.എസ്.കെ/എ.കെ പദ്ധതികള്‍ പ്രകാരം ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താല്‍പര്യമുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 27ന് രാവിലെ 11നകം സൂപ്രണ്ട്, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്ന വിലാസത്തില്‍ നല്‍കാം. അന്നേ ദിവസം ഉച്ചയ്ക്ക് 1.30ന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 0479- 2412765.