തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്. അദ്ദേഹം ഫാം ഹൗസില്‍ വിശ്രമത്തിലാണെന്നും ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14ന് അദ്ദേഹം നല്‍ഗോണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ സ്വയം നിരീക്ഷണത്തില്‍ പോവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെലങ്കാനയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്.

Share
അഭിപ്രായം എഴുതാം