ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം തവണയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കാന്‍ ഇരു രാജ്യങ്ങളും സംയുക്തമായി തീരുമാനിച്ചു. നേരിട്ടുള്ള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും ഓണ്‍ലൈന്‍ യോഗങ്ങള്‍നടത്തി ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ സന്ദര്‍ശിക്കാനുള്ള തീരുമാനം ഇതേ കാരണം കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി മാറ്റിവച്ചിരുന്നു.