പത്തനംതിട്ട: സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: അഭിമുഖം ഈ മാസം 29 ന്

പത്തനംതിട്ട: ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പാര്‍ട്ട്-1) (ഫസ്റ്റ് എന്‍.സി.എ ഈഴവ, തീയ, ബില്ലവ) (കാറ്റഗറി നമ്പര്‍  617/2017) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 29 ന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ എറണാകുളം ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. അഭിമുഖത്തിന് ഉള്‍പ്പെടുത്തിയിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലിലും, അറിയിപ്പ് എസ.എം.എസ് മുഖേനയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ : 0468 2222665.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →