കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, ജനങ്ങള്‍ ജാഗ്രതപാലിക്കണം

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യയുളളതായി കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇടുക്കി,മലപ്പുറം,വയനാട് എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലയോര മേഖലയായതിനാല്‍ ഇടുക്കിയില്‍ യെല്ലോ അലര്‍ട്ട് നാളെയും തുടരും. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഏപ്രില്‍ 17 വരെ 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനുളള സാധ്യതയും ഉണ്ട് . അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മഴ ആശങ്ക ഉണ്ടാക്കില്ലെന്നാണ് നിഗമനം .മഴ തുടരുകയാണെങ്കില്‍ തയ്യാറെടുപ്പുകള്‍ ശക്തമാക്കാനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →