മുംബൈ: മഹാരാഷ്ട്രയില്‍ 198 തടവുപുള്ളികള്‍ക്കും 86 ജയില്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ജയില്‍ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. സംസ്ഥാനത്ത് ഇതുവരെ ഏഴ് തടവുപുള്ളികളും എട്ട് ജയില്‍ ജീവനക്കാരും കൊവിഡ് ബാധിച്ചു മരിച്ചതായാണ് കണക്ക്. മഹാരാഷ്ട്രയില്‍ ഇതുവരെ 1,326 തടവുപുള്ളികള്‍ക്കും 3,112 ജയില്‍ ജീവനക്കാര്‍ക്ക് കൊവിഡ് വാക്സിന് നല്‍കിയതായും ജയില്‍ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 278 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ഏഴ് പ്രതികളും എട്ട് ജയില്‍ ജീവനക്കാരും കൊവിഡ് ബാധിച്ചു മരിച്ചു: 198 പ്രതികള്‍ക്കും 86 ജീവനക്കാര്‍ക്കും വൈറസ് ബാധ
