ന്യൂഡല്‍ഹി: കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി കേന്ദ്ര സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍. ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയം എന്നിവയാണ് അടയ്ക്കുന്നത്. സാംസ്‌കാരിക മന്ത്രാലയത്തിന്റെയും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും അടച്ചിടും. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കൊവിഡ് വ്യാപനം ഉണ്ടായപ്പോഴും സമാനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. കേസുകള്‍ കുറയാന്‍ തുടങ്ങിയതോടെ 2020 ഡിസംബറിലാണ് എഎസ്ഐ സംരക്ഷിത സ്മാരകങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണത്തിന്റെ പരിധി നീക്കിയത്.
സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടും
