പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ (ഏപ്രില്‍ 13 മുതല്‍ ഏഴ് ദിവസത്തേക്ക് )

പത്തനംതിട്ട: ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (തോട്ടപ്പുഴ) വാര്‍ഡ് ഒന്‍പത് (ഓതറ തെക്ക്) മുട്ടിനു പുറം ഭാഗം, വാര്‍ഡ് 12 (നന്നൂര്‍ കിഴക്ക്), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (പുളിക്കാമല ഭാഗം), സീതത്തോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13 (കോട്ടമണ്‍ പാറ ഭാഗം), കോയിപ്രം ഗ്രാമപഞ്ചായത്ത് വാര്‍ഡ് ആറ് (ചാലുവാതുക്കല്‍ ഭാഗം), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11 (വലിയകുളം മുതല്‍ കാക്കമല, ആശാരിപ്പടി മുതല്‍ അലിമുക്ക് ചൂരക്കുഴി വലിയകുളം ജീപ്പ് സ്റ്റാന്റ് വരെയും) എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 13 മുതല്‍ ഏഴ് ദിവസത്തേക്ക്  കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →