കോവിഡിന്റെ രണ്ടാം തരംഗം ഡെല്‍ഹിയെ വിറപ്പിക്കുന്നു. ഒറ്റദിവസം റിപ്പോര്‍ട്ടു ചെയ്തത് 17,000 രോഗികള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഡെല്‍ഹിയെ ഗുരുതരമായി ബാധിച്ചു.ഡല്‍ഹിയില്‍ ഒറ്റ ദിവസംറിപ്പോര്‍ട്ട ചെയ്തത് 17000 ത്തിലേറെ കോവിഡ് ബാധിതര്‍. മരണ സംഖ്യ 104 . നവംബര്‍ 30ന് ശേഷമുളള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മുംബൈയില്‍ മരണം 54 ആണ്. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ 15.4.2021 വ്യാഴാഴ്ച ഉന്നത ഉദ്യാഗസ്ഥരുമായി കൂടികാഴ്ച നടത്തും. ആദ്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലുമായി കൂടികാഴ്ച നടത്തുന്ന അദ്ദേഹം തുടര്‍ന്ന് ആരോഗ്യമന്ത്രി ,ചീഫ് സെക്രട്ടറി , ആരോഗ്യ സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തും.

ഞായറാ്‌ഴ്ച മുതല്‍ റിപ്പോര്‍ട്ടുചയ്യുന്നത് ഓരോ ദിവസവും പതിനായിരത്തില്‍ അധികം രോഗികളാണ്. ചൊവ്വാഴ്ച 24 മണിക്കൂറിനുളളില്‍ 13500 കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. ഇതോടെ ആകെ 7,36,788 പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിസന്ധി നേരിടാന്‍ മെഡിക്കല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഈ അഴ്ച ആദ്യമേ തന്നെ നഗരത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. രാത്രി കര്‍ഫ്യൂ കൂടാതെ സാമൂഹിക,മത,രാഷ്ട്രീയ പരമായ എല്ലാ സമ്മേളനങ്ങളും നിരോധിച്ചിരുന്നു. വിവാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തി. ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരെ മാത്രമേ അനുവദിക്കുകയുളളു. റെസ്റ്ററന്‍റുകള്‍, ബാറുകള്‍, സിനിമാ ശാലകള്‍ എന്നിവയില്‍ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവര്‍ത്തിക്കാവു.

വാക്‌സിനുകളുടെ കാര്യത്തില്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഗവര്‍ണറുമായും ലഫ്റ്റനന്റ് ഗവര്‍ണറുമായും നടത്തിയ യോഗത്തില്‍ പറഞ്ഞു.റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക്ക് വി വാക്‌സിന് സര്‍ക്കാര്‍ ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ പടിഞ്ഞാറന്‍ രാജ്യങ്ങളിലും ജപ്പാനിലും ഉപയോഗിക്കുന്ന യോഗ്യമായ വാസിനുകള്‍ക്ക് അിയന്തിര അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →