ആഫ്രിക്കയില്‍ സ്‌കൂളില്‍ തീ പടര്‍ന്ന് 20 കുട്ടികള്‍ വെന്തുമരിച്ചു

നിയാമി: ആഫ്രിക്കയിലെ ദരിദ്രരാജ്യമായ നൈജീരിയയുടെ തലസ്ഥാന നഗരിയിലെ സ്‌കൂളിലുണ്ടായ അഗ്നി ബാധയില്‍ 20 പിഞ്ചുകുട്ടികള്‍ വെന്തുമരിച്ചു. തലസ്ഥാനമായ നിയാമിയിലെ പ്രൈമറി സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. 2021 ഏപ്രില്‍ 13ന് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഫയര്‍ സര്‍വീസ് കമാന്‍ഡര്‍ സിഡി മുഹമ്മദ് പൊതു ടെലിവിഷനിലൂടെ ആണ് വിവരം അറിയിച്ചത്.

ലോകത്തെ ഏറ്റവും ദരിദ്ര രാജ്യമായ നൈജീരിയയിൽ സ്‌കൂളുകളിലധികവും പുല്ലും വൈക്കോലും കൊണ്ട് മേഞ്ഞതാണ് . ഇത്തരം സ്‌കൂളുകളില്‍ തീപിടുത്തം സാധാരണമാണ് എന്നാല്‍ അപകടങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ മാരമാകാറുളളു. വൈക്കോല്‍ കുടിലുകളിലെ 21 ക്ലാസ് മുറികള്‍ക്കാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ അതിവേഗം പുറപ്പെട്ട് തീ അണച്ചെങ്കിലും കുട്ടികള്‍ക്ക് രക്ഷപെടാനായില്ല

Share
അഭിപ്രായം എഴുതാം