ന്യൂഡല്‍ഹി: കേവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് കുതിച്ചുയരുമെന്ന് സൂചന . ഡല്‍ഹി, മഹാരാഷ്ട്ര ,ഗുജറാത്ത്,ഛാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുണക്കിന് പേരാണ് ദിവസവും മരണത്തിന് കീഴടങ്ങുന്നത്. 14.3.2021 ബുധനാഴ്ച ഡല്‍ഹിയില്‍ മാത്രം 104 മരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. നവംബര്‍ 20ന് ശേഷം ആദ്യമായാണ് ഇത്രയും പേര് ഒരു ദിവസം മരിക്കുന്നത്.
ഡല്‍ഹിയില്‍ ഉള്‍പ്പടെ പലസ്ഥലത്തും ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ ആളുകള്‍ മണിക്കൂറുകള്‍ കത്തുനില്ക്കേണ്ട അവസ്ഥയാണുളളത്. പൊതുശ്മശാനങ്ങള്‍ നിറഞ്ഞതോടെ മൈതാനങ്ങളില്‍ മൃതദേഹം കൂട്ടത്തോടെ ദഹിപ്പിക്കുകയാണ്. ഡല്‍ഹിയിലെ ഏറ്റവും വലിയ നിഗംബോധ് ഘട്ട് ശ്മശാനത്തില്‍ പ്രതിദിനം 30 ലധികം സംസ്കാരങ്ങളാണ് നടക്കുന്നത്. നേരത്തെ 15 എണ്ണംവരെയാണ് നടത്തിയിരുന്നത്. ഡല്‍ഹിയിലെ വലിയ സംസ്കാര സ്ഥലങ്ങളില്‍ ഒന്നായ ജാദിദ് ഖബ്രറിസ്ഥാന് അഹ്ലെ ഇസ്ലാമിലും സമാന അവസ്ഥയാണ്. 150-200 മൃതദേഹങ്ങള്‍ കൂടി സംസ്കരിക്കാനുളള സ്ഥലമേ ഇവിടെയുളളുഎന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.
ഇന്നലെ രാജ്യത്താകെ 1027 മരണങ്ങള്ളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇതിന് മുമ്പ് ഇത്രയധികം പ്രതിദിന മരണക്കണക്ക് റിപ്പോര്‍ട്ട ചെയ്തത് ഒക്ടോബര്‍ 18നായിരുന്നു. അന്ന് 1033 മരണങ്ങളാണ് ഉണ്ടായത്. ജാഗ്രതയും കരുതാലും കൈവിട്ടാല്‍ സ്ഥിതി നിയന്ത്രണാതീതമാകും.

