രജനി എത്തുന്നു. കാളിദാസിനോടും നമിത യോടുമൊപ്പം

വിനിൽ വർഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രജനി. കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് പങ്കുവെച്ചു. മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ മലയാളം പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എന്റെ അടുത്ത് ബൈലിങ്ക്വൽ ചിത്രത്തിന്റ പേര് പുറത്തുവിടുന്നു. രജനി എന്നാണ് പേര് . ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇത്ര മാത്രമേ പറയാൻ കഴിയൂ. തമിഴ് പോസ്റ്ററിനായി കാത്തിരിക്കൂ എന്നാണ് ടൈറ്റിൽ പങ്കുവെച്ച് കാളിദാസ് കുറിച്ചത്. നവരസ ഫിലിംസിന്റ ബാനറിൽ ശ്രീജിത്ത് കെ എസ് , ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവഹിക്കുന്നു . സൈജുകുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിൻ ,തോമസ്, റിങ്കി ബിസി ഷോൺ , ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണു മറ്റുതാരങ്ങൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →