വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം, രണ്ട് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളം വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ്ദത്തിന്റെ പിതാവിനെയും സഹോദരനെയുമാണ് 15/04/21 വ്യാഴാഴ്ച പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല. പ്രതി എവിടെയുണ്ട് എന്നതിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു എന്നാണ് സൂചന. കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വള്ളികുന്നത്ത് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന ആദർശ്, കാശി എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവർക്കും സംഘട്ടനത്തിൽ സാരമായ പരുക്കേറ്റിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോ എന്നതിനെപ്പറ്റി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രാാദേശിക തലത്തിൽ നിലനിന്ന പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →