ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും ചെയ്തതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശമയച്ച് കോണ്‍ഗ്രസ്. ‘വെല്‍ഡന്‍ മോദി ജി, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഉപദേശം കേള്‍ക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്തുന്നതില്‍ ഏറെ മുന്നോട്ട് കൊണ്ടു പോകും. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യ കടമയാണെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
‘വെല്‍ഡന്‍ മോദി ജി, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉപദേശം കേള്‍ക്കുന്നത് നമ്മുടെ രാഷ്ട്രത്തെ മെച്ചപ്പെടുത്താൻ നല്ലതാണ്’ മോദിക്ക് കോൺഗ്രസ്സിന്റെ ട്വീറ്റ്
