തിരുവനന്തപുരം: കേരളത്തില്‍ 13/04/21 ചൊവ്വാഴ്ച 7515 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം- 1122, കോഴിക്കോട്- 867,മലപ്പുറം-633, കോട്ടയം -629, തിരുവനന്തപുരം -759, കണ്ണൂര്‍- 503, ആലപ്പുഴ- 456,കൊല്ലം-448, പാലക്കാട് -348, പത്തനംതിട്ട-312, ഇടുക്കി- 259, വയനാട്- 199 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക,ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിട യുകെ(104) സൗത്ത് ആഫ്രിക്ക(7) ബ്രസീല്‍(1) എന്നീരാജ്യങ്ങളില്‍നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുളളത് . ഇവരില്‍ 17 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 11 പേരിലാണ് ജനിതക വകഭേതം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10.23 ആണ്. ഇതുവരെ ആകെ 1,38,87,699 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,814 ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ 198 പേര്‍ സംസ്ഥാനത്തി്‌ന് പുറത്തുനിന്നും വന്നിട്ടുളളവരാണ് . 6747 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. കണ്ണൂര്‍-9, തൃശൂര്‍-7, കാസര്‍കോട് -6, പാലക്കാട് -4, കോഴിക്കോട്-3, തിരുവനന്തപുരം,വയനാട് 2 വീതം, പത്തനംതിട്ട,കോട്ടയം മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗബാധഉണ്ടായത്. .സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. ഇവരില്‍ 1,75,007 പേര്‍ വീട്/ ഇന്‍സ്‌റ്റിറ്റ്യൂഷനല്‍ ക്വാര്‍ന്റൈനിലും 7582 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1289 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 14 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുളളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പ്‌ടോട്ടില്‍ നിന്നും ഒഴിവാക്കി. ആകെ 146 ഹോട്ട്‌സ്‌പോട്ടുകളാണുളളത്.

