തെരഞ്ഞെടുപ്പ്: അസമിലും ബംഗാളിലും 300 ശതമാനം കൊവിഡ് വര്‍ധന

ന്യൂഡല്‍ഹി: കേരളവും ബംഗാളും അസമും ഉള്‍പ്പടെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതുമായ അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടാഴ്ചയ്ക്കിടെ കോവിഡ് വ്യാപനനിരക്കില്‍ വന്‍ വര്‍ധന. കോവിഡ് കേസുകളുടെ എണ്ണം 30,230 ആയി ഉയര്‍ന്ന ബംഗാളില്‍ 378 ശതമാനമാണു വര്‍ധന. എട്ടുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് 27-നേ അവസാനിക്കൂവെന്നിരിക്കേ സ്ഥിതി കൂടുതല്‍ വഷളാകാനാണു സാധ്യത. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്, പ്രചാരണ റാലികളിലും മറ്റുമുണ്ടായ വന്‍ആള്‍ക്കൂട്ടങ്ങളാണ് ഈ അവസ്ഥയ്ക്കു കാരണം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ഫെബ്രുവരി 26നു മുമ്പേ പശ്ചിമബംഗാളിലും അസമിലും പ്രചാരണരംഗം സജീവമായിരുന്നു.അസമിലെ രോഗികളുടെ എണ്ണത്തില്‍ 331 ശതമാനമാണു വര്‍ധന.തെരഞ്ഞെടുപ്പ് നടന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ രണ്ടാഴ്ചയ്ക്കിടെ 175 ശതമാനവും തമിഴ്നാട്ടില്‍ 173 ശതമാനവും കേരളത്തില്‍ 84 ശതമാനവുമാണു വര്‍ധന. ഇനിയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥികളെയും താരപ്രചാരകരെയും പ്രചാരണ റാലികളില്‍നിന്നു വിലക്കേണ്ടിവരുമെന്നാണു കമ്മിഷന്റെ മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →