ബിസിനസ് ഇടപാടുകളില്‍ തടസം നേരിടാന്‍ സാധ്യത: 18ന് ആര്‍.ടി.ജി.എസ്. സൗകര്യം ലഭിക്കില്ല

ന്യൂഡല്‍ഹി: വലിയ മൂല്യമുള്ള ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്ന റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്(ആര്‍.ടി.ജി.എസ്) സംവിധാനം ഈ മാസം 18ന് ലഭ്യമാകില്ലെന്ന് ആര്‍.ബി.ഐ. 14 മണിക്കൂറാകും സേവനം തടസപ്പെടുക. സാധാരണക്കാരേ ബാധിക്കാന്‍ ഇടയില്ലെങ്കിലും വിഷയം ബിസിനസ് ഇടപാടുകളില്‍ തടസമുണ്ടാക്കുമെന്നാണ് കരുതുന്നത്.സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക അപ്ഡേഷനാകും ആര്‍.ടി.ജി.എസ്. നെറ്റ്വര്‍ക്കില്‍ നടക്കുക. ‘ഡിസാസ്റ്റര്‍ റിക്കവറി ടൈം’ മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.ഏപ്രില്‍ 18 ഞായറാഴ്ച 00:00- 14:00 മണിവരെയാകും സേവനം തടസപ്പെടുകയെന്ന് ആര്‍.ബി.ഐ. വ്യക്തമാക്കി. അതേസമയം നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍(എന്‍.ഇ.എഫ്.ടി) സേവനം ഉപയോക്താക്കള്‍ക്കു ലഭ്യമാകുമെന്നും അറിയിപ്പില്‍ വ്യക്തമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →