കോഴിക്കോട്: കെഎം ഷാജി എംഎല്‍എക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി മാറ്റിവച്ചു. 13/04/21 ചൊവ്വാഴ്ച ജഡ്ജി അവധിയായതിനാല്‍ ഏപ്രിൽ 23 ലേക്കാണ് കേസ് മാറ്റിയത്.
അതേസമയം, തന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിജിലന്‍സ് സംഘം പിടിച്ചെടുത്ത വിദേശ കറന്‍സിയില്‍ വിശദീകരണവുമായി കെഎം ഷാജി രംഗത്തെത്തി. പിടിച്ചെടുത്ത വിദേശ കറന്‍സി തന്റെ കുട്ടികളുടെ ശേഖരമാണെന്നാണ് കെഎം ഷാജി പറഞ്ഞത്. ഇക്കാര്യം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജിലന്‍സ് മാധ്യമങ്ങളെ അറിയിച്ചത്. എത്ര രൂപ മൂല്യമുള്ള വിദേശ കറന്‍സിയാണ് പിടിച്ചതെന്ന് വിജിലന്‍സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിദേശ കറന്‍സിയ്‌ക്കൊപ്പം 39,000 രൂപയും 50 പവന്‍ സ്വര്‍ണവും 72 ഡോക്യുമെന്റ്‌സുകളും വിദേശ യാത്രയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകളും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

