കണ്ണൂർ: പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊല ചെയ്ത കേസിലെ പ്രതികളുടെ നിർണ്ണായക സിസി ടീവി ദൃശ്യങ്ങൾ പുറത്ത്. പ്രതികൾ കൊലപാതകത്തിന് മുൻപ് ഒരുമിച്ചു കൂടിയെന്ന് കരുതെന്ന ദൃശ്യങ്ങളാണ് 13/04/21 ചൊവ്വാഴ്ച പുറത്തായത്. കൊല നടന്നതിന് 100 മീറ്റർ അകലെ മുക്കിൽ പീടികയിൽ വെച്ചാണ് ഇവർ എല്ലാവരും ഒരുമിച്ച് കൂടിയത്. പ്രതികൾ സംഭവസ്ഥലത്തേക്ക് വരുന്നതടക്കം ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രതികൾ പലവട്ടം ഫോണിൽ വിളിച്ചിരുന്നെന്നും ഇത് കൊലയ്ക്ക് മുൻപിലുള്ള ആസൂത്രണത്തിൻറെ ഭാഗമായിരിക്കാം എന്നുമാണ് പോലീസ് കരുതുന്നത്. കൂടുതൽ അന്വേഷണത്തിന് സമീപത്തെ മറ്റ് സി.സി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
കൊലയ്ക്ക് ഏതാണ്ട് 15 മിനിറ്റ് മുൻപാണ് പ്രതികൾ എല്ലാവരും ഒത്തുചേർന്നത്. ഇതിനായി ഗൂഢാലോചന നടത്തിയത് ഇവിടെ വച്ചായിരിക്കാം എന്നാണ് പോലീസ് സംശയിക്കുന്നത്.
ദൃശ്യങ്ങളില്‍ കാണുന്ന സ്ഥലത്ത് ഇടത്തുനിന്ന് കേവലം അഞ്ചുമിനിറ്റ് ദൂരം മാത്രമാണ് മന്‍സൂറിന്റെ വീട്ടിലേക്ക്. ദൃശ്യങ്ങളിലുള്ള സ്ഥലത്ത് കൊലപാതകത്തിന് മുമ്പുള്ള ചര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ ഉടനെ മന്‍സൂറിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് സൂചന. ഇതിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

