മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ രതീഷ് നാലാം പ്രതിയായ ശ്രീരാഗിനൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്

കണ്ണൂർ: പാനൂര്‍ മന്‍സൂര്‍ കൊലപാതകത്തിലെ രണ്ടാംപ്രതിയായ രതീഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് വരെ കേസിലെ നാലാം പ്രതിയായ ശ്രീരാഗിനൊപ്പം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. നാലാം പ്രതിയായ ശ്രീരാഗിനൊപ്പമാണ് രതീഷ് കഴിഞ്ഞിരുന്നതെന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. ചെക്യാട് ഭാഗത്താണ് ഇരുവരും ഒന്നിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 12/04/21 തിങ്കളാഴ്ച പോസ്റ്റ് മോർടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് , ശ്രീരാഗ് രതീഷിനൊപ്പം ഉണ്ടായിരുന്നതായുളള വിവരവും പുറത്തു വരുന്നത്.

കേസിലെ നാലു പ്രതികളാണ് ചെക്യാട് ഭാഗത്ത് ഒരുമിച്ചുണ്ടായിരുന്നത്. എങ്കിലും ശ്രീരാഗ് ആണ് കൂടുതല്‍ സമയവും രതീഷിനൊപ്പമുണ്ടായിരുന്നതെന്ന് സൈബര്‍ പൊലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →