മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രൂക്ഷമാകുന്നതിനാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍വകക്ഷി യോഗത്തിലാണ് താക്കറെ ഇക്കാര്യം അറിയ്ച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ അല്ലാതെ മറ്റ് വഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ തയ്യാറെടുപ്പുകളിലാതെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങല്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.