ബംഗാളില്‍ നാലാംഘട്ടത്തില്‍ 76.16% പോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നാലാംഘട്ട വോട്ടെടുപ്പില്‍ 76.16% പോളിങ്.അഞ്ച് ജില്ലകളിലെ 44 മണ്ഡലങ്ങളിലായി 373 സ്ഥാനാര്‍ഥികളാണ് ഇന്നലെ ജനവിധി തേടിയത്. മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന പശ്ചിമ ബംഗാളില്‍ 17-നാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ 71 കമ്പനികളെക്കൂടി സി.ആര്‍.പി.എഫ്. പശ്ചിമ ബാംഗാളില്‍ വിന്യസിക്കും. അതിനിടെലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് പ്രവേശനവിലക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →