ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ അന്തരിച്ചതായി ബക്കിംഗാം കൊട്ടാരം അറിയിച്ചു. 99 വയസായിരുന്നു. 2021 ഏപ്രില്‍ 9 വെളളിയാഴ്ച രാവിലെ വിന്‍സര്‍ കാസ്റ്റിലായിരുന്നു അന്ത്യം. 1921 ജൂണ്‍ 10ന് ഗ്രീക്ക് -ഡാനീഷ് കുടുംബത്തിലാണ് ഫിലിപ്പ് രാജകുമാരന്റെ ജനനം. വിദ്യാഭ്യാസാനന്തരം രാജകീയ നാവിക സേനാ ഉദ്യോഗസ്ഥനായി മാള്‍ട്ടയില്‍ നിയമനം ലഭിച്ചു. 1947ലായിരുന്നു എലിസബത്തുമായുളള വിവാഹം.
1952 ല്‍ ജോര്‍ജ് ആറാമന്‍ ദിവംഗതാനായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സിംഹാസനത്തിന്റെ അവകാശം എലിസബത്ത് രാജ്ഞിക്കായി. രാജ്ഞിയുടെ ഭര്‍ത്താവായതിനാല്‍ നേവിയില്‍ കിട്ടേണ്ട ഉന്നതപദവികള്‍ നഷ്ടമായെന്ന് ഫിലിപ്പ് രാജകുമാരന്‍ പരിതപിക്കുകയുണ്ടായി. 2017ലാണ് അദ്ദേഹം ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിച്ചത്. എലിസബത്ത് രാജ്ഞിയുടെ പ്രധാനപ്പെട്ട വിദേശ സന്ദര്‍ശനങ്ങളിലെല്ലാം ഫിലിപ്പ് രാജകുമാരനും ഒപ്പംമുണ്ടായിരുന്നു. രാജ ദമ്പതികള്‍ മൂന്നുതവണ ഇന്ത്യയിലും എത്തിയിരുന്നു. 1961ലായിരുന്നു ആദ്യ ഇന്ത്യാ സന്ദര്‍ശനം. 1983 ലും 1997ലും വീണ്ടും ഇന്ത്യയിലെത്തിയിരുന്നു.

