കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു. ഉണ്ണികുളത്ത് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. 09/04/21 വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം.
ഇതിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ലത്തീഫിന്റെ കാറും തകര്‍ത്തു. വ്യാഴാഴ്ച രാത്രി ബാലുശ്ശേരിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷം നിലനിന്നിരുന്നു. നിരവധി പേര്‍ക്ക് സംഘർഷത്തിൽ പരിക്കേറ്റിരുന്നു.ഇവരെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയക്കുകയായിരുന്നു.
സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

