ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ശക്തി പ്രാപിക്കുന്ന പാശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് പ്രധാന മന്ത്രി ആവശ്യപ്പെട്ടു. 70 ശതമാനം ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് ലക്ഷ്യം. വാക്‌സിന്‍ വന്നപ്പോള്‍ ടെക്സ്റ്റുകള്‍ നടത്തുന്ന കാര്യം നമ്മള്‍ മറന്നു. വാക്‌സിന്‍ ഇല്ലാതെയാണ് നമ്മള്‍ കോവിഡ് 19 നെ വിജയിച്ചത് എന്ന് എല്ലാവരും ഓര്‍ക്കണമെന്നും പ്രധാന മന്ത്രി അഭിപ്രയപ്പെട്ടു. അതോടൊപ്പം 2021 ഏപ്രില്‍ 11 മുതല്‍ വാക്‌സിനേഷന്‍ ഉത്സവ് ആയി ആചരിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു. . മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കാനുളള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
വീണ്ടും ലോക്ക്ഡൗണ്‍ നടപ്പിലാക്കുക പ്രായോഗികമല്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. കോവിഡിന്റെ ആദ്യ തരംഗം കുറഞ്ഞപ്പോള്‍ സംസ്ഥാനങ്ങള്‍ ചെറിയ ആലസ്യത്തിലായെന്നും അത് രോഗം വീണ്ടും വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.മൈക്രോ കണ്ടെയിനുകള്‍ തിരിച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കണം. നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ‘കൊറോണാ കര്‍ഫ്യൂ’ എന്ന പേരില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചും സാമൂഹ്യ അകലം പാലിക്കുന്നതിനെക്കുറിച്ചും കാമ്പയിനുകള്‍ വീണ്ടും സജീവമാക്കണമെന്നും പ്രധാന മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു.

