കട്ടപ്പന : കട്ടപ്പന നഗരസഭ വൈസ് ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി രാജിവെച്ചു. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. മെയ് പകുതിക്കുശേഷം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി മാറി നില്‍ക്കേണ്ടതുണ്ടെന്നും ഇക്കാര്യം നേരത്തേതന്നെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചിരുന്നതായും ജോയി വെട്ടിക്കുഴി പറഞ്ഞു. ഇത് ഹൃസ്വ കാലത്തേക്കുളള ക്രമീകരണം മാത്രമാണെന്നും ജനങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ജനങ്ങളോടൊപ്പവും എപ്പോഴും കൂടെയുണ്ടാവുമെന്നും മറിച്ചുളള എല്ലാ കുപ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്നും ജോയി പറഞ്ഞു.
അതേസമയം ജോയി വെട്ടിക്കുഴി കൗണ്‍സിലര്‍ സ്ഥാനംകൂടി രാജിവെക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം ) ആവശ്യപ്പെട്ടു. നഗരസഭയിലെ വിഴുപ്പലക്കലുകളും ഗ്രൂപ്പുകളിയും മൂലം വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതായും ആറുമാസത്തേക്ക് വിദേശത്തുപോകുന്നതിനായി എന്ന പേരില്‍ രാജിവെച്ച് മാറി നില്‍ക്കുന്നത് വാര്‍ഡിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്നും വാര്‍ഡിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനവും രാജി വെക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) യൂത്ത്ഫ്രണ്ട് കട്ടപ്പന മണ്ഡലം പ്രസിഡന്റ് ആനന്ദ് വടശേരി ആവശ്യപ്പെട്ടു.

