ഉണ്ണിമുകുന്ദൻ തന്റെ പ്രണയത്തെ കുറിച്ച് മനസ്സുതുറക്കുന്നു

മലയാളി മനസ്സുകളിൽ ഇടം പിടിച്ച യുവതാരവും മസിൽമാനുമായ ഉണ്ണി മുകുന്ദൻ തന്റെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകരുമായുള്ള സംവാദത്തിന് ഇടയിലാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

ഇഷ്ടമുള്ള നടികൾ ആരൊക്കെ എന്ന ചോദ്യത്തിന് അനുസിത്താര, ഭാവന, ശോഭന, കാവ്യാമാധവൻ എന്നീ പേരുകളും ഇതിൽ ഭാവനയോട് തനിക്ക് രഹസ്യമായി ക്രഷ് ഉണ്ടെന്നും താരം വ്യക്തമാക്കി. ബാച്ചിലർ ആയി നിൽക്കാൻ ആണോ എന്ന ചോദ്യത്തിന് ചിലപ്പോൾ നിൽക്കും ചിലപ്പോൾ ഇരിക്കും, ചിലപ്പോൾ ഉറങ്ങും എന്ന മറുപടിയും താരം നൽകി .

വിവാഹത്തോട് താൽപര്യമില്ലെന്നും സുന്ദരികളായ സ്ത്രീകൾ വിവാഹിതരോ കമ്മിറ്റഡോ, അല്ലെങ്കിൽ ബ്രേക്കപ്പിലോ ആണെന്ന മറുപടിയാണ് ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്.

ആദ്യ കാമുകിയുടെ പേര് ചോദിച്ചപ്പോൾ വഞ്ചകി എന്ന രസകരമായ മറുപടിയും ആരാധകർക്ക് ഉണ്ണിമുകുന്ദൻ നൽകിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →