ദില്ലി: 45 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് തൊഴിലിടങ്ങളില്‍ വെച്ചും വാക്‌സിനെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധ വീണ്ടും ഭീതി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പക്ഷെ 45 കഴിഞ്ഞ 100 പേരെങ്കിലും ഉണ്ടെങ്കിലേ ഇത്തരത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയൂ. 2021 ഏപ്രല്‍ 11 മുതല്‍ പുതിയ തീരുമാനം നടപ്പില്‍ വരും.
അതിനിടെ ചില സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വര്‍ദ്ധന്‍ രംഗത്തെത്തി. ചില സംസ്ഥാനങ്ങള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സംസ്ഥാനങ്ങല്‍ തങ്ങളുടെ പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. വാക്‌സിന്‍ ദൗര്‍ലഭ്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിത ആരോപണം സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്നു. വാക്‌സിന്‍ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതികരണം കോവിഡ് വ്യാപനം തടയാന്‍ ആകാത്ത പരാജയം മറച്ചുവയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

