കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സുറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ 08/04/21 വ്യാഴാഴ്ച സമാധാന യോഗം ചേരും. ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് യോഗം.
രാവിലെ 11 ന് ജില്ലാ കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍ പങ്കെടുക്കും.
മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ കണ്ണൂരില്‍ വ്യാപക അക്രമ സംഭവങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സമാധാന യോഗം ചേരുന്നത്. മന്‍സൂറിന്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ പരക്കെ അക്രമമുണ്ടായിരുന്നു. പാനൂരിലെ സിപിഐഎം ഓഫീസുകള്‍ക്ക് നേരെയാണ് ലീഗ് പ്രവത്തകർ അക്രമം നടന്നത്. പാനൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ടൗണ്‍ ബ്രാഞ്ച്, ആച്ചിമുക്ക് , കടവത്തൂർ ബ്രാഞ്ച് കമ്മറ്റി ഓഫീസുകളും തീവച്ചു നശിപ്പിച്ചു.
മന്‍സൂറിന്റെ മൃതദേഹം പെരിങ്ങത്തൂരില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് അക്രമമുണ്ടായത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കണ്ണൂരില്‍നിന്ന് കൂടുതല്‍ പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മന്‍സൂറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെച്ചായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. സംഭവത്തില്‍ അറസ്റ്റിലായ സിപിഐഎം പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു.

