വോട്ട് ചെയ്യാനെത്തിയ മമ്മൂട്ടിയുടെ ഫോട്ടോ എടുക്കവേ വാക്കേറ്റം

കൊച്ചി : തൃക്കാക്കര മണ്ഡലത്തിലെ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെന്റ് സ്കൂൾ ബൂത്തിൽ നടൻ മമ്മൂട്ടി വോട്ട് ചെയ്യുന്ന ഫോട്ടോയും വീഡിയോയും പകർത്താനുള്ള മാധ്യമപ്രവർത്തകരുടെ ശ്രമത്തെ എൻ ഡി എ സ്ഥാനാർത്ഥിയുടെ ഭാര്യയും ബിജെപി പ്രവർത്തകരും എതിർക്കുകയും പിന്നീട് വാക്കേറ്റത്തിനിടയാവുകയും ചെയ്തു.

ക്യാമറാമാൻമാർ മമ്മൂട്ടിയെ വളഞ്ഞപ്പോൾ എൻഡിഎ സ്ഥാനാർത്ഥി എസ് സജിയുടെ ഭാര്യ രശ്മി ആണ് എതിർപ്പുമായി രംഗത്തെത്തിയത്. രാവിലെ സജി വോട്ട് ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത് അധികാരികൾ തടഞ്ഞിരുന്നു. എന്നാൽ മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ആരും തടഞ്ഞതും ഇല്ല . ഇതേതുടർന്നാണ് മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച് രശ്മി പ്രതിഷേധിച്ചത്.

വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി. ഇതിനിടെ സജിയുടെ ഭാര്യയെ പ്രിസൈഡിങ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിച്ച് പോലീസുകാർ / മാധ്യമപ്രവർത്തകരെ തടഞ്ഞു ഇതോടെ സ്ഥലത്തെ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.

ഇതിനിടയിൽ മമ്മൂട്ടി വോട്ട് ചെയ്തു പുറത്തെത്തിയപ്പോൾ മാധ്യമപ്രവർത്തകർ മമ്മൂട്ടിയുടെ ചിത്രം പകർത്തി. കോവിഡ് കാലമാണ് എല്ലാവരും സൂക്ഷിക്കണം എന്ന് മുന്നറിയിപ്പുനൽകി മമ്മൂട്ടി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →