ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 45 വയസിനും അതിന് മുകളിലുമുള്ള മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കേന്ദ്രം. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 96,982 പേര്‍ക്കും
രോഗം സ്ഥീരികരിച്ചു. 442 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗവ്യാപന രൂക്ഷമായ മഹാരാഷ്ട്രയില്‍ 50000ത്തിനടുത്താണ് പ്രതിദിന രോഗികളുടെ എണ്ണം. വാക്സിന്‍ സ്വീകരിച്ച ശേഷവും ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ നിര്‍ദേശിക്കുന്നു. ഏപ്രില്‍ ഒന്ന് മുതലാണ് രാജ്യത്തെ 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം ആരംഭിച്ചത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അര്‍ഹരായ ജീവനക്കാരും വാക്സിനെടുക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്.
45ന് മുകളില്‍ പ്രായമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെല്ലാം വാക്സിന്‍ എടുക്കണമെന്ന് നിര്‍ദ്ദേശം
