തൃശൂര്‍ : ജില്ലയിലെ പോളിംഗ് ശതമാനം വിജയ പ്രതീക്ഷ നല്‍കുന്നതായി ഇരുമുന്നണികളും അവകാശപ്പെട്ടു. ജില്ലയില്‍ 73.74 ശതമാനം പോളിംഗ് നടന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ 77.74 ശതമാനമായിരുന്നു പോളിംഗ്. മുന്‍കാലങ്ങളേക്കാള്‍ കടുത്ത പോരാട്ടമാണ് ഇക്കുറി തൃശൂരില്‍ നടന്നത്. വനിതാ വോട്ടര്‍മാരുടെയും കന്നി വോട്ടര്‍മാരുടെയും വിധിയെഴുത്ത് തെരഞ്ഞെടുപ്പു ഫലത്തില്‍ വഴിത്തിരിവാകു മെന്നാണ് വിലയിരുത്തല്‍. 13 നിയമ സഭാമണ്ഡലങ്ങളാണ് തൃശൂരിലുളളത്.
2016ലെ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് വനിതാ വോട്ടുകളായിരുന്നു. 76.33 ശതമാനം പുരുഷന്മാരും 79.02 ശതമാനം സ്ത്രീകളുമാണ് അന്ന് വോട്ടുചെയ്തത്. പ്രകടന പത്രികയിലും പ്രചാരണങ്ങളിലും സ്ത്രീ വോട്ടര്‍മാരെയും കന്നി വോട്ടര്‍മാരെയും കൈയിലെടുക്കാനുളള തന്ത്രങ്ങളും ശ്രമങ്ങളുമായിരുന്നു ഇരുമുന്നണികളും പുറത്തെടുത്തത്. 3858 പോളിംഗ് സ്റ്റേഷനുകളാണ് ആകെയുണ്ടായിരുന്നത്. സിറ്റി പോലീസ് പരിധിയിലെ 138 പ്രശ്‌ന ബാധിത ബൂത്തുകളിലും 17 അതിസുരക്ഷാ ബൂത്തുകളിലും 29 സംഘര്‍ഷ സാധ്യതാ ബൂത്തുകളിലും കര്‍ശനമായ സുരക്ഷ ഒരുക്കിയിരുന്നു.

