കാസർഗോഡ്: കാസർഗോഡ് യുവമോർച്ച നേതാവിന് വെട്ടേറ്റു.06/04/21 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കളായിക്കാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി പതിനൊന്ന് മണിയോടെയാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ശേഷം വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ശ്രീജിത്ത് കാഞ്ഞങ്ങാട് വച്ച് ആക്രമിക്കപ്പെടുകയായിരുന്നു. ഉടൻ തന്നെ ശ്രീജിത്തിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായിരുന്നതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇരുകാലുകൾക്കുമാണ് വെട്ടേറ്റത്.
കാഞ്ഞങ്ങാട് സ്വദേശിയാണ് ശ്രീജിത്ത് പറക്കളായി. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.