തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. 06/04/21 ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ബിജെപി പ്രവര്‍ത്തകന്റെ തലയ്ക്കാണ് പരിക്ക്. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. ബൂത്തും തല്ലിതകര്‍ത്തു. ബൂത്ത് ഓഫീസിൽ സ്ലിപ്പ് എഴുതാൻ ഇരുന്ന പെൺകുട്ടി അടക്കം നാലുപേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ബിജു കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും അനാമികയുടെ കൈ കത്തികൊണ്ട് കുത്തി കീറിയെന്നും ജ്യോതിയെ കസേര കൊണ്ട് മാരകമായി മർദ്ദിച്ചുവെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →