കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്കു പാഞ്ഞുകയറി. കുറവിലങ്ങാട് പള്ളിക്കവലയിലെ മരിയ ബേക്കറിയിലാണ് 05/04/21 തിങ്കളാഴ്ച വൈകിട്ട് 3 മണിയോടെ കാര്‍ പാഞ്ഞുകയറിയത്.
സംഭവത്തിൽ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ബേക്കറിയുടെ എതിര്‍വശത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു എടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഓട്ടോയിലും ബൈക്കിലും ഇടിച്ച ശേഷം എതിര്‍വശത്തുള്ള ബേക്കറിയിലേക്കു പാഞ്ഞു കയറുകയായിരുന്നു.

