കോഴിക്കോട്: ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി. 06/04/21 ചൊവ്വാഴ്ച രാവിലെ ഉണ്ണികുളം തേനാക്കുഴിയിൽ ബൂത്ത് സന്ദർശനം നടത്തുമ്പോഴാണ് ധർമജനെ തടഞ്ഞത്.
സ്ഥാനാർത്ഥി ബൂത്ത് സന്ദർശനം നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാർഥി ധർമജനെ സി പി എം പ്രവർത്തകർ തടഞ്ഞത്. തുടർന്ന് ചെറിയ വാക്കുതർക്കം ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് ധർമജനെ ബൂത്തിൽ പ്രവേശിപ്പിച്ചു.
രാവിലെ മുതൽ തന്നെ ബാലുശേരിയിലെ വിവിധ ബൂത്തുകൾ ധർമജൻ ബോൾഗാട്ടി സന്ദർശിക്കുന്നുണ്ട്.