ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ച തമിഴ്നാട്ടിലും പുതുച്ചേരിയിലും 05/04/21 തിങ്കളാഴ്ച നിശബ്ദ പ്രചാരണം. നാളെ കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും വിധിയെഴുതും. 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പും നാളെ നടക്കും. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ളയിങ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടക്കുന്നുണ്ട്. ഇതുവരെ 41കോടി രൂപയുടെ കള്ളപ്പണ്ണം പിടികൂടി. ബിജെപി സഖ്യത്തില്‍ അണ്ണാഡിഎംകെയും കോണ്‍ഗ്രസിനൊപ്പം ഡിഎംകെയും നേരിട്ടുള്ള മല്‍സരമാണ് തമിഴ്നാട്ടില്‍ നടക്കുന്നത്. മൂന്നാം മുന്നണിയുമായി കമല്‍ഹാസനും, വിജയകാന്തിനൊപ്പം കൈകോര്‍ത്ത് ദിനകരനും ശക്തമായി തന്നെ രംഗത്തുണ്ട്
തമിഴ്നാട്ടിലും പുതുച്ചേരിയിലും 05/04/21 തിങ്കളാഴ്ച നിശബ്ദ പ്രചാരണം
