കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക് 11 ഔദ്യോഗിക രേഖകള്‍ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാമെന്ന അധികൃതര്‍ അറിയിച്ചു. ദേശീയ തൊഴിലുറപ്പു പദ്ധതി കാര്‍ഡ്, ബാങ്ക് ,പോസ്റ്റ് ഓഫീസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്, സര്‍ക്കാര്‍ പൊതുമേഖലാ സംരംഭങ്ങള്‍ ,പൊതുമേഖലാ കമ്പനികള്‍ എന്നിവയുടെ തിരിച്ചറിയല്‍ കാര്‍ഡ്, ആര്‍ജിഐ യുടെ സ്മാര്‍ട്ട്കാര്‍ഡ്, എംപി ,എംഎല്‍എ എന്നിവര്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡ്, ഗവ.ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് , പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖഎന്നിവയാണ് ഉപയോഗിക്കാവുന്നത്.
എന്നാല്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്ക് നിയമ സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

