നീല എൽ ഇ ഡി കൾ വികസിപ്പിച്ചെടുത്ത ജപ്പാനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാക്കി അന്തരിച്ചു, 2014 ലെ നൊബേൽ സമ്മാന ജേതാവാണ്

ടോക്കിയോ: ആഗോള താപനത്തിനെതിരായ ആയുധമെന്നു വിശേഷിപ്പിക്കപ്പെട്ട എൽഇഡി ലൈറ്റിംഗ് വികസിപ്പിച്ച് ഭൗതികശാസ്ത്ര നൊബേൽ സമ്മാനം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഇസാമു അകാസാക്കി(92) അന്തരിച്ചു.

ഹിരോഷി അമാനോ, ഷുജി നകമുര എന്നീ രണ്ട് ശാസ്ത്രജ്ഞർക്കൊപ്പമാണ് 2014 ലെ നൊബേൽ സമ്മാനം അകാസാക്കി നേടിയത്.

നീലവെളിച്ചം പുറപ്പെടുവിക്കുന്ന എൽ ഇ ഡികളുടെ കണ്ടെത്തലായിരുന്നു അകാസാക്കിയെയും സംഘത്തെയും പുരസ്കാരത്തിനർഹരാക്കിയത്.

നാഗോയ നഗരത്തിലെ ആശുപത്രിയിൽ 01/04/21വ്യാഴാഴ്ച രാവിലെ ന്യുമോണിയ ബാധിച്ച് അദ്ദേഹം നിര്യാതനായെന്ന് മൈജോ സർവകലാശാലയുടെ വെബ്‌സൈറ്റിൽ പ്രസ്താവനയിൽ പറയുന്നു.

1990 കളിലാണ് അകാസാക്കിയുടെയും സംഘത്തിൻെറയും നീണ്ട കാലത്തെ പ്രവർത്തനത്തിനുശേഷം അർദ്ധചാലകങ്ങളിൽ നിന്ന് തിളങ്ങുന്ന നീല നിറത്തിലുള്ള ബീമുകൾ നിർമ്മിക്കാൻ കഴിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →