ആലപ്പുഴ: തെരഞ്ഞെടുപ്പു ദിവസമായ ഏപ്രില്‍ 5,6 ദിവസങ്ങളില്‍ ദിന പത്രങ്ങൾ ഉള്‍പ്പെടെയുളള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മറ്റിയുടെ(എംസിഎംസി.) അംഗീകാരം നേടണം. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് നിബന്ധന ബാധകമാണ് .
നിശ്ചിത മാതൃകയിലുളള അപേക്ഷ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ രണ്ട് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുള്‍പ്പടെ കളക്ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അനുമതിയില്ലാതെ ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുന്നതാണ്.

