യുഎഇ യില്‍ ഗോള്‍ഡന്‍ വിസക്കായി പ്രത്യേക വിസ അനുവദിക്കുന്നു

അബുദാബി: യുഎഇ യില്‍ ഗോള്‍ഡന്‍ വിസ അപേക്ഷകര്‍ക്കായി ആറുമാസത്തേക്കുളള പ്രത്യേക വിസ അനുവദിക്കുന്നു. മള്‍ട്ടിപ്പിള്‍ എന്‍ട്രി സാദ്ധ്യമാകുന്ന ഇത്തരം വിസകള്‍ക്കായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. 1150 ദിര്‍ഹമാണ് ഫീസ്. ഒരുതവണ പുതുക്കകുയും ചെയ്യാന്‍കഴിയും. ഗോള്‍ഡ്ന്‍ വിസയുടെ നടപടികള്‍ പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ആറുമാസത്തെ പ്രത്യേക വിസ അനുവദിക്കുന്നതെന്നാണ് അറിയിപ്പു ലഭിച്ചിരിക്കുന്നത്.

നിക്ഷേപകര്‍, സംരംഭകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, പിഎച്ച്ഡി ബിരുദമുളളവര്‍ കായിക താരങ്ങള്‍,കലാ സാംസ്‌കാരിക മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍,ശാസ്ത്ര മേഖലകളിലെ വിദഗ്ദര്‍, എഞ്ചിനീയറിംഗിലും വിവധ ശാസ്ത്ര മേഖലകളിലും പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ ഹൈസ്‌കൂളിലും സര്‍വകലാശാല തലത്തിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കാണ് വിസ അനുവദിക്കുന്നത്.

ഐസിഎ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കൊപ്പം ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. തുടര്‍ന്ന് അപേക്ഷാ ഫീസ് അടയ്ക്കാം. മാറ്റം വരുത്താനായി അപേക്ഷ തിരിച്ചയക്കപ്പെട്ടാല്‍ 30 ദിവസത്തിനകം ആവശ്യമായ വിവരങ്ങള്‍ കൂടി ചേര്‍ത്ത് വീണ്ടും സമര്‍പ്പിക്കാം. മൂന്നുതവണ തിരിച്ചയക്കപ്പെട്ടാല്‍ അത് റദ്ദാക്കപ്പെടും. പിന്നീട് പുതിയ അപേക്ഷ സമര്‍പ്പിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →