പോളിംഗ് സ്റ്റേഷനുകളില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണം

ആലപ്പുഴ: പോളിംഗ് സ്റ്റേഷനുകളില്‍ ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍. പ്ലാസ്റ്റിക്ക്, പേപ്പര്‍, തെര്‍മ്മോകൂള്‍, എന്നിവയില്‍ നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസിള്‍ വസ്തുക്കളും ഒഴിവാക്കും. ഭക്ഷണം കഴിക്കുന്നതിന് സ്റ്റീല്‍, സെറാമിക്ക് പാത്രങ്ങള്‍ മാത്രം ഉപയോഗിക്കണം.പോളിംഗ് ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോട്ടില്‍, പ്ലേറ്റ്, ഗ്ലാസ് എന്നിവ കരുതണം. പ്ലാസ്റ്റിക്ക് കുപ്പിവെളളം പരമാവധി ഒഴിവാക്കണം. സമ്മതിദായകര്‍ ഉപയോഗിക്കുന്ന ഗ്ലൗസ് പ്രത്യേകം ബോക്‌സുകളില്‍ ശേഖരിച്ച് എംസിഎഫുകളില്‍ എത്തിച്ച ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.

കോവിഡ് 19 മായി ബന്ധപ്പെടുന്ന വസ്തുക്കളായ ഗ്ലൗസ്, മാസ്‌ക്എ ന്നിവ ഇതിനായി പ്രത്യേകം നല്‍കിയിട്ടുളള മഞ്ഞ, ചുവപ്പ് ബാഗുകളില്‍ നിക്ഷേപിക്കണം. ഇതില്‍ കത്തിച്ചുകളയാന്‍ പറ്റുന്ന ഗൗണ്‍, മാസ്‌ക് ഹെഡ് കവര്‍, ഷൂ കവര്‍ , ഏപ്രണ്‍ എന്നിവ മഞ്ഞബാഗില്‍ നിക്ഷേപിക്കണം. ഗ്ലൗസ് , കയ്യുറ, ഗോഗിള്‍സ് (കണ്ണട),ഫെയ്‌സ് ഷീല്‍ഡ് തുടങ്ങിയ കത്തിച്ചുകളയാന്‍ പറ്റാത്തവ ചുവന്ന ബാഗില്‍ നിക്ഷേപിക്കണം.

പോളിംഗ് സ്‌റ്റേഷനുകള്‍ പോളിംഗിന് മുമ്പായി അണുവിമുക്തമാക്കും. വോട്ടെടുപ്പിന് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന മുഖേന നീക്കം ചെയ്യും. ഇതിന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കാവശ്യമായ പരിശീലനം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കും.തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും തെരഞ്ഞെടുപ്പ് നിര്‍വഹണ പ്രവര്‍ത്തികളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →