കൊച്ചി: കൊച്ചിയിലെ ലുലു മാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സാധനങ്ങള്‍ കൊണ്ടു പോകുന്ന ട്രോളിയിൽ നിന്നാണ് തോക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. 03/04/21 ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു തോക്ക്. ട്രോളി വൃത്തിയാക്കുന്നതിനിടയിൽ മാളിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്ന് കളമശ്ശേരി പോലീസ് സ്ഥിരീകരിച്ചു.

