കോട്ടയം: ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലതിക സുഭാഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെ ആക്രമണം. 02/04/21 വെള്ളിയാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിലെത്തിയവരാണ് ആക്രമണത്തിന് ശ്രമിച്ചത്. ഇവര്‍ക്കെതിരെ കുമരകം പൊലീസില്‍ പരാതി നല്‍കി.
പ്രചാരണത്തിനെത്തിയ കേരള ഷാഡോ കാബിനെറ്റ്, വുമണ്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയവര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും അവരുടെ കയ്യിലുണ്ടായിരുന്ന പ്രചാരണ വസ്തുക്കളും മറ്റും വാങ്ങി കീറികളയുകയുമായിരുന്നു. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനവും മറ്റും നടത്തി മടങ്ങി വരവെയായിരുന്നു അക്രമം ഉണ്ടായത്.
ഇടത്- വലത് മുന്നണികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. മലപ്പുറം സ്വദേശികളായ നാല് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായത്.