കാപ്പ ചുമത്തി നാടുകടത്തി

കോട്ടയം: കോട്ടയത്ത് മൂന്നുപേരെ കാപ്പചുമത്തി നാടുകടത്തി. കുപ്രസിദ്ധ ഗുണ്ട അതിരമ്പുഴ മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജില്‍ സിബി. ജി ജോണ്‍(അമ്മഞ്ചേരി സിബി), ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ മടിയൂര്‍ക്കര കുന്നുകാലായില്‍ പ്രദീപ് പാണ്ടന്‍( പാണ്ടന്‍ പ്രദീപ്), ആര്‍പ്പൂക്കര കോട്ടമ്പലം പാലത്തൂര്‍ ടോമി ജോസഫ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കാന്‍ കൊച്ചി റേഞ്ച് ഡിഐജി ഉത്തരവായത്.

ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലും സമീപ സ്‌റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുളള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതക ശ്രമം, ആയുധങ്ങളുമായി സംഘം ചേര്‍ന്നുളള ആക്രമണം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ക്കെതിരെ മുമ്പും കാപ്പാ നടപടിള്‍ സ്വീകരിച്ചിരുന്നു. ടോമി ജോസഫ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമാണ്. മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍2020 ജൂലായില്‍ നടന്ന 18 ലക്ഷത്തില്‍പരം രൂപയുടെ ചീട്ടുകളി കേസിലും പ്രതിയാണ് അമ്മഞ്ചേരി സിബി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →