തിരുവനന്തപുരം : വിദ്യാര്‍ത്ഥികളെ ദുരൂഹ സാഹര്യത്തില്‍ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അയിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചാവടി മുക്കിന് സമീപം പതിനാലുകാരന്‍ ഹാളില്‍ തൂങ്ങി മരിച്ച നിലയിലും കടക്കാവൂരില്‍ പതിനാലുകാരിയെ വീട്ടിലെ ലെ ബാത്ത്‌റൂമിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രല്‍ ഒന്നിനാണ് സംഭവം. ഇവരണ്ടും തമ്മില്‍ പരസ്പര ബന്ധം ഇല്ലെന്നാണ് പോലീസിന്റെ പ്രഥമീക നിഗമനം.
അയിരൂരിലെ സ്‌കൂളില്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 14 കാരന്‍.അച്ഛനും അമ്മയും ജോലിക്കുപോയ സമയത്താണ് സംഭവം. വിദ്യാര്‍ത്ഥി തൂങ്ങി നില്‍ക്കുന്നത് ഹാളിലെ ജനലിലൂടെ കണ്ട അയല്‍വാസികളാണ് മാതാപിതാക്കളേയും പോലീസിനേയും വിവരം അറിയിച്ചത്. പോലീസെത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക മാറ്റി.
കടക്കാവൂര്‍ സ്‌കൂളില്‍ നിന്ന് വൈകുന്നേരം മടങ്ങി വന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഛര്‍ദ്ദിക്കാനായി ബാത്ത് റൂമിലേക്ക പോയശേഷം കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വീട്ടുകാര്‍ ഉടന്‍ വക്കം ഗവണ്‍മെന്റാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിഷം ഉളളില്‍ ചെന്നതായി സംശയിക്കുന്നുണ്ടെങ്കിലും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.
അയിരൂര്‍ കടക്കാവൂര്‍ സിഐ മാരുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസറ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക വിട്ടുകൊടുക്കും. . സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് പ്രഥമീക നിഗമനമെങ്കിലും എല്ലാ സാദ്ധ്യതകളും പരിശോധിക്കുമെന്നാണ് പോലീസ് തീരുമാനം.

